---
title: "സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി  ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു;   പി.കെ. സുബൈർ"
english_title: "Pk subair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53051/pk-subair"
published_at: "2022-07-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3cdee29bea_IMG-20220705-WA0116.jpg"
keywords: []
---

# സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി  ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു;   പി.കെ. സുബൈർ

> **Lead Summary:** മഹല്ല് നിവാസികൾ ഇലയും കൂട്ടി വലിച്ചെറിഞ്ഞ വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണം.: പി.കെ. സുബൈർ

## Article Content

മഹല്ല് നിവാസികൾ ഇലയും കൂട്ടി വലിച്ചെറിഞ്ഞ വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണം.: പി.കെ. സുബൈർ

സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച്, സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി മഹല്ല് നിവാസികളുടെ പേരിൽ ഇന്നലെ തളിപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അമ്പത് പേരെ പോലും അണിനിരത്താൻ കഴിയാത്തത് നാണക്കേടാണെന്നും മഹല്ല് നിവാസികൾ ഇലയും കൂട്ടി വലിച്ചെറിഞ്ഞ സി.പി.എം. സമിതി പിരിച്ചു വിടണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. സുബൈർ. 9500 മുസ്ലിം പുരുഷ വോട്ടർമാരുള്ള മഹല്ലാണ് തളിപ്പറമ്പ്. 40 ൽ താഴെ പേരാണ് ആകെ പങ്കെടുത്തത്. അതിൽ തന്നെ പലരും മഹല്ലിന് പുറത്തുളള സഖാക്കളാണ്. തളിപ്പറമ്പിലെ മഹല്ല് നിവാസികൾക്ക് സമിതിയുടെ പ്രവർത്തനത്തോടുള്ള അമർഷമാണ് ഇതിലൂടെ വെളിവാകുന്നത്. 

ഒരു സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുവാൻ പോലും നട്ടെല്ലില്ലാത്ത ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി 

ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു. സമിതി പത്രസമ്മേളനം നടത്തി എഴുതിക്കൊടുത്ത പ്രസ്താവനയിൽ സ്കൂൾ മാനേജരെ ചേർത്ത് ആരോപണം ഉന്നയിച്ചതു കൊണ്ടാണ് അങ്ങനെ ഏതെങ്കിലുമൊരു പരാമർശം ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചു തരാൻ വേണ്ടി ഞാൻ സംവാദത്തിന് ക്ഷണിച്ചത്. അതിനു മറുപടി പറയേണ്ടത് ആരോപണം ഉന്നയിച്ച വഖഫ് സംരക്ഷണ സമിതിയാണ്. അതിന് പകരം അതുപോലും മറ്റാരു സംഘത്തെ ഏൽപ്പിച്ചത് നാണക്കേടാണ്.. മാന്യത ഉണ്ടെങ്കിൽ എന്റെ ക്ഷണം സ്വീകരിച്ച് ഇനിയെങ്കിലും സംവാദത്തിന് തയ്യാറാകണം. 

തളിപ്പറമ്പിനെ കലാപഭൂമിയാക്കുകയെന്ന ലക്ഷ്യത്തോടുകൂടി സിപിഎം പ്രവർത്തകനും അനുഭാവിയും

ഇന്നോവ കാർ സ്വയം തകർത്ത് അത് ലീഗിന്റെമേൽ കെട്ടിവെച്ചതാണോയെന്ന് അന്വേഷിക്കണം. കാർ തകർത്തവരെ ഞങ്ങൾ കണ്ടുവെന്നുo പറഞ്ഞാണ് ഇരുവരും മൂന്ന് യൂത്ത് ലീഗ് പ്രവർത്തകന്മാരുടെ പേരുകൾ എഴുതി പോലീസിന് നൽകിയത്. എന്നാൽ ആ മൂന്ന് പേരും സംഭവo നടക്കുന്ന സമയം മറ്റിടങ്ങളിലാണെന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും സാക്ഷ്യപ്പെടുത്തുന്നു.

സംഭവത്തിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിലാണ് കുറ്റിക്കോൽ ലീഗ് ഓഫീസ് കത്തിക്കുന്നത്.വർഷങ്ങൾ നീണ്ട രാഷ്ട്രീയ സംഘർഷത്തിന് ശേഷം കഴിഞ്ഞ 8 വർഷമായി തളിപ്പറമ്പ് ശാന്തമായാണ് മുന്നോട്ടുപോകുന്നത്.

ഇത് തകർത്തു വീണ്ടും സംഘർഷഭൂമിയാക്കുവാനുള്ള ഗൂഢനീക്കമാണ് ചില തൽപരകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിന്റെ പിന്നിൽ തളിപ്പറമ്പിലെ ഒരു പ്രമുഖ വ്യാപാരിയുടെ പങ്കുണ്ടോയെന്നും അന്വേഷിക്കണം. ഈ മുതലാളിയും തകർക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ടു പേരും ഒരു ഹോട്ടൽ മുതലാളിയും ആഴ്ചകൾക്കു മുമ്പ് മന്ത്രി എംപി ഗോവിന്ദൻ മാഷിനെ സന്ദർശിച്ചിരുന്നു.

കുറച്ച് മുമ്പ് ഇതേ സംഘം തളിപ്പറമ്പ് കത്തിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് നടത്തിയ ശബ്ദസന്ദേശം പുറത്തായിട്ടുണ്ട്. അതാണോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പഠിക്കണം. ഇതിനു മുമ്പും ഈ സംഘം സമാന ശ്രമങ്ങൾ നടത്തിയിരുന്നു. മാർക്കറ്റിലുള്ള മാലിന്യ ശുദ്ധീകരണ പ്പാന്റിന്റെ വാൾവ് തുറന്നുവിട്ടതും അത് എന്റെ മേൽ ചാർത്താൻ ശ്രമിച്ചതും അതിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ഒന്നര വർഷമായി ഈ സംഘം സോഷ്യൽ മീഡിയയിലൂടെ എല്ലാ ദിവസവും ലീഗ് നേതാക്കളെയും പൂർവ്വീകരെയും ദുരാരോപണങ്ങൾ മെനഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണ്.അത്തരം വാട്സാപ്പ്കൂ ട്ടായ്മകളെ കുറിച്ച് പലതവണ പരാതി നൽകിയിട്ടും പോലീസ് മൗനം പാലിക്കുകയാണ്.

എന്നാൽ അത്തരം നീക്കങ്ങൾ സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും പോലീസ് തടയാൻ തയ്യാറാവുന്നില്ലെങ്കിൽ അത്തരമാളുകളെ യൂത്ത് ലീഗ് പ്രവർത്തകന്മാർ തെരുവിൽ നേരിടുമെന്നും സുബൈർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53051/pk-subair)