---
title: "ഒമ്പത് ലക്ഷത്തോളം രൂപയുമായി വൻ ചൂതാട്ട സംഘം പിടിയിൽ"
english_title: "A huge gambling gang was arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52943/a-huge-gambling-gang-was-arrested"
published_at: "2022-07-04T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2f18d6bef9_,.jpg"
keywords: []
---

# ഒമ്പത് ലക്ഷത്തോളം രൂപയുമായി വൻ ചൂതാട്ട സംഘം പിടിയിൽ

> **Lead Summary:** **കൂത്തുപറമ്പ്: **ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് ലക്ഷങ്ങളുമായി വൻ ചൂതാട്ട സംഘം പിടിയിൽ. കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ പറമ്പിൽ ടെൻ്റ് കെട്ടി പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന 28 അംഗ സംഘത്തെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനനും സംഘവും പിടികൂടിയത്.

## Article Content

**കൂത്തുപറമ്പ്: **ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് ലക്ഷങ്ങളുമായി വൻ ചൂതാട്ട സംഘം പിടിയിൽ. കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ പറമ്പിൽ ടെൻ്റ് കെട്ടി പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന 28 അംഗ സംഘത്തെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനനും സംഘവും പിടികൂടിയത്.

പയ്യന്നൂർ കോത്തായിമുക്ക് സ്വദേശി സത്യശീലൻ, നാദാപുരം സ്വദേശികളായ രാജൻ, മനോജ് ഒഞ്ചിയത്തെ സനോജ്, തില്ലങ്കേരിയിലെ അജേഷ് ,അശ്വിൻ, ബജേഷ്, എടയന്നുരി ലെ അഷറഫ്, സലീം, മട്ടന്നൂരിലെ പ്രസാദ് ചെമ്പേരി യിലെ ജോയി, വേങ്ങാട് സ്വദേശി മുസ്തഫ, വടകര സ്വദേശി അബ്ദുൾ നാസർ, പൊറോറയിലെ ഉണ്ണികൃഷ്ണൻ, കക്കട്ടിൽ സ്വദേശി ബാബു, പത്തായ കുന്നിലെ സനേഷ്, സിനോജ്, ജയൻ,കൊട്ടിയൂരിലെ സജേഷ്, കൂടാളിയിലെ അനൂപ്, ജെയസ് രാജ് കൂത്തുപറമ്പ് ,പുറവങ്കരയിലെ സുരേഷ് ബാബു, ചമ്പാട് സ്വദേശി സുബിൻ, മൂന്നാംപീടികയിലെ അബ്ദുൾ റഹീം, മട്ടന്നൂരിലെ ഷക്കീർ, ഇരിക്കൂരിലെ നവാസ്, ആലക്കോട് സ്വദേശി മനോജ്, പന്തക്കൽ സ്വദേശി സുജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ചീട്ടുകളി സംഘം പോലീസ് പിടിയിലായത് കളിസ്ഥലത്ത് നിന്ന് 8,76,370 രൂപയും പോലീസ് കണ്ടെടുത്തു.പോലീസ്റെയ്ഡിൽ എസ്.ഐ.സെയ്ഫുള്ള, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, ലിജു, ഷൈജേഷ്, ബിജിൽ, രാജേഷ്.മഹേഷ് ,റോഷി ,പ്രശോഭ്, രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52943/a-huge-gambling-gang-was-arrested)