---
title: "നാടിൻറെ അഭിമാനമായ ഡോ.മുഹമ്മദ് ഫായിസ് അബ്ദുള്ളയ്ക്ക് ഏഴാംമൈൽ മുസ്ലീം ലീഗിന്റെ ആദരം "
english_title: "dr. fayis abdulla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52883/dr-fayis-abdulla"
published_at: "2022-07-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2b4f007eae_Untitled-2_web.jpg"
keywords: []
---

# നാടിൻറെ അഭിമാനമായ ഡോ.മുഹമ്മദ് ഫായിസ് അബ്ദുള്ളയ്ക്ക് ഏഴാംമൈൽ മുസ്ലീം ലീഗിന്റെ ആദരം 

> **Lead Summary:** ഏഴാംമൈൽ ശാഖ മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ റഷ്യയിൽ നിന്നും എം ബി ബി എസ് പഠനം പൂർത്തിയാക്കി മുഹമ്മദ് ഫായിസ് അബ്ദുള്ളയ്ക്ക് ഉപഹാരം നൽകി.

## Article Content

ഏഴാംമൈൽ ശാഖ മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ റഷ്യയിൽ നിന്നും എം ബി ബി എസ് പഠനം പൂർത്തിയാക്കി മുഹമ്മദ് ഫായിസ് അബ്ദുള്ളയ്ക്ക് ഉപഹാരം നൽകി.

മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് കെ കെ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാൽ ഉൽഘാടനം ചെയ്തു.

മൊമെന്റോ പി മുഹമ്മദ് ഇഖ്ബാൽ നൽകി . ഹരാർപ്പണം ശാഖാ പ്രസിഡന്റ് കെ കെ അബ്ദുള്ളയും നിർവഹിച്ചു.

ചടങ്ങിൽ മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഉസ്മാൻ കൊമ്മച്ചി, മുസ്ലിം ലീഗ് ശാഖ ജനറൽ സിക്രട്ടറി എം.വി.അബ്ദുള്ള, ഖത്തർ കെ എം സി സി നേതാവ് കെ.എൻ.അബ്ദുൾ നാസർ , കെ.വി.ടി.ഗഫൂർ ഹാജി, എം.പി.അബ്ദുൾ സലാം ഹാജി, റഹീസ്.എ.പി , ഹംസ ഹാജി, കെ.വി.ടി. ഷംസിർ , മുസ്ലിം യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് എം പി അബൂബക്കർ, ജനറൽ സെക്രട്ടറി അൻഷാദ് .കെ.എൻ , എ പി ഇർഷാദ്, ജാഫർ കെ പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52883/dr-fayis-abdulla)