---
title: "അറിവരങ്ങ് 'പ്രോംപ്റ്റ്' പ്രൗഢോജ്ജ്വലം;  കുട്ടികളുടെ ഭാവി ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പ്രേരകമാവണം;നജീബ് കാന്തപുരം എം.എല്‍.എ"
english_title: "arivarangu prompt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52822/arivarangu-prompt"
published_at: "2022-07-04T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c281541672d_vac.jpg"
keywords: []
---

# അറിവരങ്ങ് 'പ്രോംപ്റ്റ്' പ്രൗഢോജ്ജ്വലം;  കുട്ടികളുടെ ഭാവി ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പ്രേരകമാവണം;നജീബ് കാന്തപുരം എം.എല്‍.എ

> **Lead Summary:** **തളിപ്പറമ്പ്; **കുട്ടികളുടെ ഭാവി അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പ്രേരകമാവണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ 'പ്രോംപ്റ്റ്' അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്; **കുട്ടികളുടെ ഭാവി അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പ്രേരകമാവണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ 'പ്രോംപ്റ്റ്' അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കാനും വിദ്യാഭ്യാസ പരമായ പ്രോത്സാഹനം നല്‍കാനും പുതിയ ആകാശങ്ങള്‍ തേടി പറന്നുയരാന്‍ കെല്‍പുള്ളവരാക്കാനും അറിവരങ്ങ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനെെസ് എരുവാട്ടി അനുമോദന പ്രസംഗവും വാര്‍ഡ് മെമ്പര്‍ സി.പത്മനാഭന്‍ ഉപഹാര സമര്‍പ്പണവും നടത്തി.

അറിവരങ്ങിന്‍െറ അഞ്ഞൂറാം ദിന പുരസ്കാരം ഡോ.ചന്ദ്രമതിക്ക് പരിയാരം പഞ്ചായത്ത് മെമ്പര്‍ അശ്രഫ് കൊട്ടോല സമ്മാനിച്ചു.വിദ്യാ പുരസ്കാര ജേതാക്കളായ ഹംദ ഹസനും സനിക ബാബുവിനും സുനിജ ബാലകൃഷ്ണന്‍ ഉപഹാരം നല്‍കി.

അബ്ദുറസാഖ് മാസ്റ്റര്‍,ശോണിമ ടീച്ചര്‍ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.ജലാലുദ്ധീന്‍ ദാരിമി,സഹീദ് പാറത്തോട്,അനീസ് ഞണ്ടുംബലം,യു.എം അശ്ഫാഖ് സംബന്ധിച്ചു.ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസ് സ്വാഗതവും കായികം ലീഡര്‍ പി.എം അഫ്സല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52822/arivarangu-prompt)