---
title: "ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായവരുടെ മക്കളെയും ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെയും അനുമോദിച്ചു"
english_title: "congrats to the winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52797/congrats-to-the-winners"
published_at: "2022-07-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c26968d3098_vac.jpg"
keywords: []
---

# ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായവരുടെ മക്കളെയും ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെയും അനുമോദിച്ചു

> **Lead Summary:** ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ മക്കളിലും, ഭിന്നശേഷിയുള്ള വിദ്യാർത്ഥികളിലുമുള്ള എസ് എസ് എൽ സി , +2 വിജയികളെ അനുമോദിച്ചു. കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ മക്കളിലും, ഭിന്നശേഷിയുള്ള വിദ്യാർത്ഥികളിലുമുള്ള എസ് എസ് എൽ സി , +2 വിജയികളെ അനുമോദിച്ചു. കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ് ഉപഹാരം വിതരണം ചെയ്തു . തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ , എ രാജേഷ് എന്നിവർ സംസാരിച്ചു. സജേഷ് സജീവൻ അധ്യക്ഷനായി.

ടി വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി എ ഡബ്ലിയു എഫ് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കെ.എൻ. പരിയാരം ഹാളിലായിരുന്നു പരിപാടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52797/congrats-to-the-winners)