---
title: "കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു"
english_title: "The youth drowned in the temple pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52746/the-youth-drowned-in-the-temple-pool"
published_at: "2022-07-03T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1c35b84e61_Untitled-2_web.jpg"
keywords: []
---

# കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

> **Lead Summary:** **കുഞ്ഞിമംഗലം: **യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. 

## Article Content

**കുഞ്ഞിമംഗലം: **യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. 

നിരവധി കുട്ടികൾ കുളിക്കുമ്പോൾ തന്നെയായിരുന്നു സംഭവം നടന്നതെങ്കിലും പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. ഇന്ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ സംസ്കാരം നടക്കും. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്.

സഹോദരി: രജിന. അവിവാഹിതനാണ് മരിച്ച സനീഷ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാളെ രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52746/the-youth-drowned-in-the-temple-pool)