---
title: "കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ കേസെടുത്തു"
english_title: "burning the Muslim League office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52717/burning-the-muslim-league-office"
published_at: "2022-07-03T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1a48972e29_vac.jpg"
keywords: []
---

# കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ: **കുറ്റിക്കോലിലെ മുസ്ലീം ലീഗ് ഓഫീസായ സി.എച്ച് സൗധം തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുറ്റിക്കോൽ ശാഖ മുസ്ലീംലീഗ് കമ്മറ്റി സെക്രട്ടറി ചപ്പൻ്റകത്ത് മുസ്തഫയുടെ പരാതിയിലാണ് അജ്ഞാതരായ സംഘത്തിനെതിരെ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ: **കുറ്റിക്കോലിലെ മുസ്ലീം ലീഗ് ഓഫീസായ സി.എച്ച് സൗധം തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുറ്റിക്കോൽ ശാഖ മുസ്ലീംലീഗ് കമ്മറ്റി സെക്രട്ടറി ചപ്പൻ്റകത്ത് മുസ്തഫയുടെ പരാതിയിലാണ് അജ്ഞാതരായ സംഘത്തിനെതിരെ കേസെടുത്തത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഓഫീസിൻ്റെ വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികൾ ഓഫീസിലെ 30 ഓളം കസേരകളും എൽ.ഇ.ഡി ലൈറ്റുകളും കടത്തിക്കൊണ്ട് പോയതായും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടായതായും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52717/burning-the-muslim-league-office)