---
title: "രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു "
english_title: "s f i wayanad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52713/s-f-i-wayanad"
published_at: "2022-07-03T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1a1e1e43cc_vac.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു 

> **Lead Summary:** രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

## Article Content

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 200 എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52713/s-f-i-wayanad)