---
title: "ലീഗ് ഓഫീസ് ആക്രമണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം കോണ്‍ഗ്രസ്."
english_title: "congress_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52657/congress_taliparamba"
published_at: "2022-07-03T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c14c847ff87_asa.jpg"
keywords: []
---

# ലീഗ് ഓഫീസ് ആക്രമണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം കോണ്‍ഗ്രസ്.

> **Lead Summary:** തളിപ്പറമ്പ്‌: ഇന്നലെ രാത്രി ഒരു സംഘം അക്രമികൾ കുറ്റിക്കോൽ ശാഖാ മുസ്ലിം ലീഗ്‌ ഓഫീസ് തീവെച്ച് നശിപ്പിച്ചതിൽ കേൺഗ്രസ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. ഒരുപാട് വർഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘർഷമോ, തർക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത്‌ സംഘർഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം.

## Article Content

തളിപ്പറമ്പ്‌: ഇന്നലെ രാത്രി ഒരു സംഘം അക്രമികൾ കുറ്റിക്കോൽ ശാഖാ മുസ്ലിം ലീഗ്‌ ഓഫീസ് തീവെച്ച് നശിപ്പിച്ചതിൽ കേൺഗ്രസ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. ഒരുപാട് വർഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘർഷമോ, തർക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത്‌ സംഘർഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം.

തളിപ്പറമ്പിലുള്ള ചില പ്രശ്നങ്ങൾ മുതലെടുത്ത് കുഴപ്പങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും കുറ്റവാളികളെ സമഗ്രന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട്‌ വരണമെന്നും കോൺഗ്രസ് നേതാക്കളായ മണ്ഡലം പ്രസിഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂൽ, സി.സി ശ്രീധരൻ, സി.വി ഉണ്ണി, മനോജ് സി.പി, ഇർഷാദ് സെയ്ദാരകത്ത് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തീവെച്ചു നശിപ്പിച്ച കുറ്റിക്കോൽ ശാഖ മുസ്ലിം ലീഗിന്റെ ഓഫീസ്‌ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് അഡ്വ.സക്കരിയ്യ കായക്കൂൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.സി ശ്രീധരരൻ, ബ്ലോക്ക് ജനറൽ സെരട്ടറി സി.വി ഉണ്ണി, മുൻസിപ്പൽ കൗൺസിലർ സി.പി മനോജ്, മണ്ഡലം വൈസ് പ്രസിഡണ്ട് ഇർഷാദ് സൈദാരകത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി വരുൺ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52657/congress_taliparamba)