---
title: "ലീഗ്‌ ഓഫീസ്‌ ആക്രമണം പ്രതിഷേധാർഹം, കുറ്റവാളികളെ ഉടൻ കണ്ടെത്തണം: മുസ്ലിം ലീഗ്‌"
english_title: "League office attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52621/league-office-attack"
published_at: "2022-07-03T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c130edc971c_IMG-20220703-WA0018.jpg"
keywords: []
---

# ലീഗ്‌ ഓഫീസ്‌ ആക്രമണം പ്രതിഷേധാർഹം, കുറ്റവാളികളെ ഉടൻ കണ്ടെത്തണം: മുസ്ലിം ലീഗ്‌

> **Lead Summary:**  **തളിപ്പറമ്പ്‌: **കുറ്റിക്കോൽ ശാഖ മുസ്ലിം ലീഗിന്റെ ഓഫീസ്‌ ഇന്നലെ രാത്രി ഒരു സംഘം തീവെച്ച്‌ നശിപ്പിച്ചതിൽ ശാഖാ മുസ്ലിം ലീഗ്‌ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

## Article Content

 **തളിപ്പറമ്പ്‌: **കുറ്റിക്കോൽ ശാഖ മുസ്ലിം ലീഗിന്റെ ഓഫീസ്‌ ഇന്നലെ രാത്രി ഒരു സംഘം തീവെച്ച്‌ നശിപ്പിച്ചതിൽ ശാഖാ മുസ്ലിം ലീഗ്‌ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഒരുപാട് വർഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘർഷമോ, തർക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത്‌ സംഘർഷം സൃഷ്ടിക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം.

പൊതു ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സഹായ കേന്ദ്രമായി പ്രവർത്തിക്കുന്ന പാർട്ടി ഓഫീസ്‌ ഇരുട്ടിന്റെ മറവിൽ തീവെച്ച്‌ നശിപ്പിച്ച കുറ്റവാളികളെ സമഗ്രന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ട്‌ വരണം.

കുറ്റിക്കോൽ പ്രദേശത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള ചിദ്രശക്തികളുടെ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും ശാഖാ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ കുറ്റിക്കോൽ ജന: സെക്രട്ടറി സി മുസ്തഫ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52621/league-office-attack)