---
title: "പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ് ഏരിയ സമ്മേളനം 'നാട്ടൊരുമ 2022' ഉദ്ഘാടനം ചെയ്തു"
english_title: "popular front of india thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52609/popular-front-of-india-thalipparamba"
published_at: "2022-07-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c122cb738f0_vac.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ് ഏരിയ സമ്മേളനം 'നാട്ടൊരുമ 2022' ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:**നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു കൊണ്ടി രിക്കുന്ന ആർഎസ്എസ് ഫാസിസത്തെ ഈ മണ്ണിൽ കുഴിച്ചു മൂടാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണം എന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ നോർത്ത് ജില്ലാസെക്രട്ടറി നിസാർ കണിയറക്കൽ ആവശ്യപ്പെട്ടു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ സമ്മേളനം നാട്ടൊരുമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ:**നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു കൊണ്ടി രിക്കുന്ന ആർഎസ്എസ് ഫാസിസത്തെ ഈ മണ്ണിൽ കുഴിച്ചു മൂടാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണം എന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ നോർത്ത് ജില്ലാസെക്രട്ടറി നിസാർ കണിയറക്കൽ ആവശ്യപ്പെട്ടു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ ഏരിയാ സമ്മേളനം നാട്ടൊരുമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ആൾ ഇന്ത്യ ഇമാം കൗൺസിൽ സംസ്ഥാന സെക്രട്ടറി അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സംസ്ഥാന മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംങ്ങ് മത്സരങ്ങളിൽ നാല് തവണ സ്ട്രോങ്ങ് മാൻ ഓഫ് കേരള പട്ടം കരസ്ഥമാക്കിയ ഷാഫി കരിമ്പത്തിനെയും സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ മക്കി സിദ്ദീഖിനെയും ആദരിച്ചു.

തുടർന്ന് സമ്മേളന പ്രചരണാർത്ഥം നടന്ന വിവിധയിനം കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി പോപുലർ ഫ്രണ്ട് തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് ഷുഹൂദ് സി അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷൻ പ്രസിഡന്റ് ആരിഫ് വിഎം, ഡിവിഷൻ സെക്രട്ടറി അബൂബക്കർ പി എ, SDPI തളിപ്പറമ്പ മുനിസിപ്പൽ സെക്രട്ടറി ഷഫീഖ് കുപ്പം, റാഷിദ് ബക്കളം, ഫവാസ് ചൊറുക്കള, തുടങ്ങിയവർ സംബന്ധിച്ചു പരിപാടി സ്വാഗതസംഘം ചെയർമാൻ നൗഷാദ് പന്നിയൂർ സ്വാഗതവും ഇല്യാസ് അള്ളാംകുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52609/popular-front-of-india-thalipparamba)