---
title: "എസ് എസ് എഫ് ഗോൾഡൻ ജൂബിലി ബോർഡ്‌ നിരന്തരം നശിപ്പിക്കപ്പെടുന്നു, എസ്എസ്എഫ് ചപ്പാരപ്പടവ് കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി"
english_title: "ssf golden jubilee board "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52554/ssf-golden-jubilee-board"
published_at: "2022-07-02T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0630a011f1_Untitled-2_web.jpg"
keywords: []
---

# എസ് എസ് എഫ് ഗോൾഡൻ ജൂബിലി ബോർഡ്‌ നിരന്തരം നശിപ്പിക്കപ്പെടുന്നു, എസ്എസ്എഫ് ചപ്പാരപ്പടവ് കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി

> **Lead Summary:** **ചപ്പാരപ്പടവ്:** എസ് എസ് എഫ് ഗോൾഡൻ ജൂബിലിയുടെ പ്രചാരണാർഥം ചപ്പാരപ്പടവ് സെക്ടർ പരിധിയിലെ മുഴുവൻ യൂണിറ്റിലും പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരുന്നു.

## Article Content

**ചപ്പാരപ്പടവ്:** എസ് എസ് എഫ് ഗോൾഡൻ ജൂബിലിയുടെ പ്രചാരണാർഥം ചപ്പാരപ്പടവ് സെക്ടർ പരിധിയിലെ മുഴുവൻ യൂണിറ്റിലും പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരുന്നു.

എന്നാൽ പെരുമളാബാദ് യൂണിറ്റിൽ സ്ഥാപിക്കപ്പെട്ട പ്രചരണ ബോഡ് നിരന്തരമായി നശിക്കപ്പെടുന്ന സാഹചര്യത്തിൽ എസ് എസ് എഫ് ചപ്പാരപ്പടവ് സെക്ടർ കമ്മിറ്റി തളിപ്പറമ്പ പോലിസിന് പരാതി നൽകി.

നാടിന് സമാധാനം കളങ്കപ്പെടുത്തുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തക്കതായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52554/ssf-golden-jubilee-board)