---
title: "പരിയാരം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം: യു ഡി എഫ് പ്രക്ഷോഭം സംഘടിപ്പിക്കും"
english_title: "pariyaram health centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52531/pariyaram-health-centre"
published_at: "2022-07-02T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0409f3f426_vac.jpg"
keywords: []
---

# പരിയാരം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം: യു ഡി എഫ് പ്രക്ഷോഭം സംഘടിപ്പിക്കും

> **Lead Summary:** പരിയാരം പഞ്ചായത്തിലെ കോരൻ പിടികയിലെ പ്രാഥമികാരോഗ്യകേന്ദ്രം ആദ്രം രണ്ടാംഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് മറച്ചു വെച്ച് നിലവിലെ പരിയാരം കുടുംബാരോഗ്യ കേന്ദ്രം കുറ്റേരി വില്ലേജിലേക്ക് മാറ്റുവാൻ ഭരണസാധിന മുപയോഗിച്ചുള്ള സി പി എം ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു .

## Article Content

പരിയാരം പഞ്ചായത്തിലെ കോരൻ പിടികയിലെ പ്രാഥമികാരോഗ്യകേന്ദ്രം ആദ്രം രണ്ടാംഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് മറച്ചു വെച്ച് നിലവിലെ പരിയാരം കുടുംബാരോഗ്യ കേന്ദ്രം കുറ്റേരി വില്ലേജിലേക്ക് മാറ്റുവാൻ ഭരണസാധിന മുപയോഗിച്ചുള്ള സി പി എം ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു .

പി വി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു കെ രാജൻ പി.വി സജീവൻ, രാജീവൻ വെള്ളാവ്, ഐ വി കുഞ്ഞിരാമൻ, അഷ്റഫ് പുളുക്കൂൽ, പി സാജിത ,വി വി സി ബാലൻ , പി സി എം അഷറഫ്, പി.എം. അൽ അമീൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52531/pariyaram-health-centre)