---
title: "കൃഷിക്ക് മുൻതൂക്കം നൽകി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്: ഓരോ വീട്ടിലും 10 ഗ്രോബാഗുകൾ നൽകാൻ പദ്ധതി"
english_title: "kalyassery panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52529/kalyassery-panchayat"
published_at: "2022-07-02T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c03f1f13d2b_vac.jpg"
keywords: []
---

# കൃഷിക്ക് മുൻതൂക്കം നൽകി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്: ഓരോ വീട്ടിലും 10 ഗ്രോബാഗുകൾ നൽകാൻ പദ്ധതി

> **Lead Summary:** കാർഷിക വിളകളുടെയും ജൈവ പച്ചക്കറികളുടെയും പഴ വർഗ്ഗങ്ങളുടെയും പ്രസക്തിയേറുന്ന ഇക്കാലത്ത് കർഷകരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്.

## Article Content

കാർഷിക വിളകളുടെയും ജൈവ പച്ചക്കറികളുടെയും പഴ വർഗ്ഗങ്ങളുടെയും പ്രസക്തിയേറുന്ന ഇക്കാലത്ത് കർഷകരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്.

അതിന്റെ ഭാഗമായി രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കൃഷിക്ക് ആവശ്യമായ ഗ്രോബാഗുകൾ തയ്യാറാക്കി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.

ഓരോ വീടുകളിലും 10 ഇനം തൈകൾ അടങ്ങിയിട്ടുള്ള ഗ്രോബാഗുകൾ നൽകാനാണ് പദ്ധതി. കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഹൈബ്രിഡ് വിത്തുകളിൽ നിന്ന് തൈകൾ ഉൽപാദിപ്പിച്ചു നൽകുന്ന നഴ്സറി പ്രവർത്തനം തുടങ്ങി.

പുതുതലമുറയിൽ കൃഷിയിൽ താല്പര്യം ഉണ്ടാക്കുന്നത് ലക്ഷ്യമിട്ട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ അമ്പതോളം ഗ്രോബാഗുകളും നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52529/kalyassery-panchayat)