---
title: "കനത്ത കാറ്റിൽ തെങ്ങ് പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം"
english_title: " narath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52525/narath"
published_at: "2022-07-02T17:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0389734cdb_vac.jpg"
keywords: []
---

# കനത്ത കാറ്റിൽ തെങ്ങ് പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **നാറാത്ത്:** കനത്ത കാറ്റിൽ നാറാത്ത് കല്ലൂരിക്കടവ് തെങ്ങ്‌ പൊട്ടി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെടെയുണ്ടായ ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടം നടന്നത്.

## Article Content

**നാറാത്ത്:** കനത്ത കാറ്റിൽ നാറാത്ത് കല്ലൂരിക്കടവ് തെങ്ങ്‌ പൊട്ടി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെടെയുണ്ടായ ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടം നടന്നത്.

തമിഴ്‌നാട് സ്വദേശിയായ ഈശ്വരി (18) ആണ് മരണപ്പെട്ടത്. ഭർത്താവ്: മുത്ത്മണി (തമിഴ്‌നാട് സ്വദേശി). നാലു മാസം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്.

അപകടത്തെതുടർന്ന് ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രയിലേക്കും തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52525/narath)