---
title: " കോടതി സമുച്ചയവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടനം; ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി"
english_title: "blast in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52478/blast-in-kannur"
published_at: "2022-07-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c002b5caa92_vac.jpg"
keywords: []
---

#  കോടതി സമുച്ചയവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടനം; ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ കോടതി സമുച്ചയവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടനം.ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

## Article Content

**കണ്ണൂർ : **കണ്ണൂർ കോടതി സമുച്ചയവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടനം.ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

നല്ല ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മാലിന്യത്തില്‍ പ്ളാസ്റ്റിക്ക് വസ്തു പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

തീയാളി പടര്‍ന്നത് കോടതിയിലെത്തിയവരില്‍ പരിഭ്രാന്തി പരത്തി. കണ്ണുരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് അര മണിക്കൂറിനുള്ളില്‍ തീയണച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52478/blast-in-kannur)