---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച നടക്കും."
english_title: "thalipparamba merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52418/thalipparamba-merchants-association"
published_at: "2022-07-02T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bfdce7ab8b8_vac.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച നടക്കും.

> **Lead Summary:** തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും 2022-24 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ജൂലൈ 3 ഞായറാഴ്ച നടക്കും.

## Article Content

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും 2022-24 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ജൂലൈ 3 ഞായറാഴ്ച നടക്കും.

ഞായറാഴ്ച രാവിലെ 10 മണി മുതൽ കപ്പാലം വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും കെ എസ് റിയാസ് അധ്യക്ഷതയും വഹിക്കും. കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി പി ബാസിത് മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52418/thalipparamba-merchants-association)