---
title: "പരിയാരം കോരന്‍ പീടികയില്‍ റബ്ബര്‍ പുരക്ക് തീ പിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം."
english_title: " Rubber shed catches fire in Pariyaram Koran Peedika, causing damage of lakhs."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/524/rubber-shed-catches-fire-in-pariyaram-koran-peedika-causing-damage-of-lakhs"
published_at: "2021-09-30T10:44:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155a261b5338_fire.jpg"
keywords: []
---

# പരിയാരം കോരന്‍ പീടികയില്‍ റബ്ബര്‍ പുരക്ക് തീ പിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം.

> **Lead Summary:** തളിപ്പറമ്പ . റബ്ബർ പുരക്ക് തീ പിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. പരിയാരം കോരൻ പീടിക മുത്തപ്പൻ ക്ഷേത്രപൊയിൽ റോഡിൽ താമസിക്കുന്ന പുളുക്കൂ ൽ ഹസൻ കുഞ്ഞി യുടെ വീടിനോട് ചേർന്ന റബ്ബർ പുരയ്ക്കാണ് തീപിടുത്തമുണ്ടായത്.

## Article Content

തളിപ്പറമ്പ . റബ്ബർ പുരക്ക് തീ പിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. പരിയാരം കോരൻ പീടിക മുത്തപ്പൻ ക്ഷേത്രപൊയിൽ റോഡിൽ താമസിക്കുന്ന പുളുക്കൂ ൽ ഹസൻ കുഞ്ഞി യുടെ വീടിനോട് ചേർന്ന റബ്ബർ പുരയ്ക്കാണ് തീപിടുത്തമുണ്ടായത്.

ഇന്നലെ രാത്രി 10.20 ഓടെയാണ് തീപിടുത്തമുണ്ടായത്. തൊട്ടടുത്ത് നിർത്തിയിട്ട പിക് അപ്പ് വാഹനത്തിനും തീപടർന്നു. തക്കസമയത്ത് വീട്ടുകാർ കണ്ടതിനെ തുടർന്ന് വാഹനം മാറ്റുക യും ഫയർഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു ഫയർസ്റ്റേഷൻ അസി. ഓഫീസർ ടി. അജയൻ , സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ടി. സജീവൻ എന്നിവരുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്നുമെത്തിയ അഗ്നി സേനാ വിഭാഗമാണ് തീ അണച്ചത്.

റബ്ബർ പുരയിൽ സൂക്ഷിച്ച അഞ്ച് കിന്റലോളം റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു. റബ്ബർ പുരയുടെ മേൽക്കൂര കത്തിനശിച്ച നിലയിലാണ്. റബ്ബർ പുരയിലെ ഇലക്ട്രിക് വയറിംഗ് സംവിധാനം പൂർണ്ണമായും കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/524/rubber-shed-catches-fire-in-pariyaram-koran-peedika-causing-damage-of-lakhs)