---
title: "സീതി സാഹിബ്‌ സ്കൂളിന്റെ ഓഡിറ്റ് റിപ്പോർട്ട് : പി കെ സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് തുറന്ന സംവാദത്തിന് തയ്യാറെന്ന് തളിപ്പറമ്പ് മഹല്ല് നിവാസികൾ"
english_title: "shanavas and dilshad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52350/shanavas-and-dilshad"
published_at: "2022-07-01T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf12f751d42_Untitled-2_web.jpg"
keywords: []
---

# സീതി സാഹിബ്‌ സ്കൂളിന്റെ ഓഡിറ്റ് റിപ്പോർട്ട് : പി കെ സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് തുറന്ന സംവാദത്തിന് തയ്യാറെന്ന് തളിപ്പറമ്പ് മഹല്ല് നിവാസികൾ

> **Lead Summary:** സീതി സാഹിബ്‌ സ്കൂൾ ഓഡിറ്റ് വിവാദത്തിൽ പി കെ സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് തുറന്ന സംവാദത്തിന് തയ്യാറെന്ന് തളിപ്പറമ്പ് മഹല്ല് നിവാസികളായ ഷാനവാസ് ഈറ്റിശ്ശേരിയും ദിൽഷാദ് പാലക്കോടനും.

## Article Content

സീതി സാഹിബ്‌ സ്കൂൾ ഓഡിറ്റ് വിവാദത്തിൽ പി കെ സുബൈറിന്റെ വെല്ലുവിളി ഏറ്റെടുത്ത് തുറന്ന സംവാദത്തിന് തയ്യാറെന്ന് തളിപ്പറമ്പ് മഹല്ല് നിവാസികളായ ഷാനവാസ് ഈറ്റിശ്ശേരിയും ദിൽഷാദ് പാലക്കോടനും.

കരുണാകരൻ റിപ്പോർട്ട് വെച്ച് മോഡറേറ്ററേയും അക്കൗണ്ടന്റിനെയും വക്കീലിനെയും വെച്ച് ഒരിക്കൽ കൂടി ഓഡിറ്റ് നടത്തി വീഴ്ചകൾ മഹല്ല് നിവാസികൾക്ക് മുന്നിൽ തുറന്നു കാട്ടാൻ തയ്യാറെന്ന് ഇരുവരും പറയുന്നു. വ്യക്തിഹത്യയോ ആരോപണ പ്രത്യാരോപണങ്ങളോ ഉന്നയിക്കാതെ തികച്ചും ഇ. കരുണാകരൻ്റെ ഓഡിറ്റ് റിപ്പോർട്ടിൻ മേൽ ഉള്ള ഗുരുതര വിഴ്ചകൾ പരസ്യസംവാദത്തിലൂടെ മഹല്ല് നിവാസികളെ ബോധ്യപ്പെടുത്താൻ തയ്യാറാണ് .

സ്ഥലവും സമയവും സുബൈർ സാഹിബിന് തീരുമാനിക്കാം, സംവാദത്തിനുള്ള എല്ലാ ചിലവുകളും വഹിക്കാൻ തയാറാണന്നും ഇവർ തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു. ട്രസ്റ്റ് കമ്മിറ്റിയുടെ അനാസ്ഥകൾ മറച്ച് പിടിക്കാനും ലീഗ് ഗ്രൂപ്പിസത്തിലെ തൻ്റെ അണികളെ പ്രതിപ്പെടുത്താനുള്ള ഒരു കൗശലമായി കാണാതെ പതിനായിരക്കണക്കിന് വരുന്ന മഹല്ല് നിവാസികൾ സത്യം തിരിച്ചറിയട്ടെ .

തളിപ്പറമ്പ് നിവാസികളിൽ ബഹുഭൂരിപക്ഷത്തിന്റെ കയ്യിലും കരുണാകരൻ റിപ്പോർട്ട്‌ ഇല്ലാത്തതിനാൽ സംവാദത്തിന് മുമ്പ് തന്നെ ഈ റിപ്പോർട്ടിന്റെ കോപ്പി തളിപ്പറമ്പ് നിവാസികളിലേക്ക് എത്തിക്കാനും തങ്ങൾ തയ്യാറാണെന്ന് അവർ പറഞ്ഞു.

മഹല്ല് നിവാസികളുടെ നിരന്തരപരാധികൾ ഗൗനിക്കാതെ അധികാരത്തിൻ്റെ മറവിൽ ചെയ്തു കൂട്ടിയ ഭരണത്തിൻ്റെ അനന്തരഫലമാണ് ഇപ്പോൾ എക്സ്ക്യുട്ടിവ് ഓഫിസറുടെ നിയമനവും.

വഖഫ് സംരക്ഷണം എന്ന് പറഞ്ഞ് ഞങ്ങൾക്ക് ഊർജം നൽകിയതും പി കെ സുബൈർ സാഹിബ് ആയത് കൊണ്ട് പരസ്യ സംവാദം നടത്തി മഹല്ല് നിവാസികൾ സത്യം വിലയിരുത്തട്ടെ എന്നും ഷാനവാസും, ദിൽഷാദും പറഞ്ഞു. സീതീസാഹിബ് എച്ച്.എസ്.എസിലെ ഓഡിറ്റിൽ കോടികളുടെ ക്രമക്കേട് ഉള്ളതായി തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സ്കൂൾ മാനേജരായ താൻ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ച് തരാൻ സംവാദത്തിന് സമിതി തയ്യാറുണ്ടോ എന്ന് ചോദിച്ച് പി.കെ. സുബൈർ രംഗത്ത് എത്തിയത്.സി.പി.എം.നിയന്ത്രണത്തിലുള്ള വഖഫ് കമ്മറ്റി ആരോപിക്കുന്നത് പച്ചക്കള്ളമാണെന്നും സുബൈർ പറഞ്ഞിരുന്നു.

ഇതോടെയാണ് ലീഗ് പ്രവർത്തകർ ആണെന്ന് പറഞ്ഞു കൊണ്ടാണ് ഇവർ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52350/shanavas-and-dilshad)