---
title: "കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം"
english_title: "Heavy rains caused landslides and damaged"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52231/heavy-rains-caused-landslides-and-damaged"
published_at: "2022-07-01T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be80518023f_vac.jpg"
keywords: []
---

# കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

> **Lead Summary:** **ശ്രീകണ്ഠപുരം:** കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം. മലപ്പട്ടം കാപ്പാട്ടുകുന്നിലെ എം.വി. ഇബ്രാഹിംകുട്ടിയുടെ വീടിന്റെ അടുക്കളഭാഗമാണ് ഭാഗികമായി തകർന്നത്.

## Article Content

**ശ്രീകണ്ഠപുരം:** കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം. മലപ്പട്ടം കാപ്പാട്ടുകുന്നിലെ എം.വി. ഇബ്രാഹിംകുട്ടിയുടെ വീടിന്റെ അടുക്കളഭാഗമാണ് ഭാഗികമായി തകർന്നത്.

മൂന്ന് മീറ്ററോളം ഉയരമുള്ള കുന്ന് വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വില്ലേജ് ഓഫീസർ പ്രീതി പി. തമ്പി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52231/heavy-rains-caused-landslides-and-damaged)