---
title: "വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻക്രമക്കേട് കണ്ടെത്തിയതായി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി"
english_title: "vakhaf board thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52143/vakhaf-board-thalipparamba"
published_at: "2022-06-30T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdacfc584e9_Untitled-2_web.jpg"
keywords: []
---

# വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻക്രമക്കേട് കണ്ടെത്തിയതായി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി

> **Lead Summary:** **തളിപ്പറമ്പ്: **വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ 2013 14 മുതൽ 2021 വരെയുള്ള കാലയളവിൽ 481 ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട വഖഫ് ബോർഡ് ഓഡിറ്റർ കെ കരുണാകരൻ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **വഖഫ് ബോർഡ് ഓഡിറ്റർ ഇ കെ കരുണാകരൻ നടത്തിയ ഓഡിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ 2013 14 മുതൽ 2021 വരെയുള്ള കാലയളവിൽ 481 ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട വഖഫ് ബോർഡ് ഓഡിറ്റർ കെ കരുണാകരൻ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.

ക്യാഷ് ബില്ല് ക്യാഷ് രസീത് എന്നിവ നൽകാതെ കേരളത്തിലെ അറിയപ്പെടുന്ന വ്യാപാര സ്ഥാപനത്തിന്റെ പേരിലും മറ്റും ആയി വൗച്ചർ എഴുതി 1,43,66,530 രൂപയുടെ അനധികൃത ഇടപാട് നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു .

പേജ് ഏഴിൽ തന്നെ 40 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് ക്യാഷ് രസീത് ഹാജരാക്കാതെ വൗച്ചർ നൽകിയാണ് പണം പിൻവലിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്.

വഖഫ് നിയമം അനുസരിച്ച് 50,000 രൂപയ്ക്ക് മുകളിലുള്ള നിർമ്മാണ പ്രവർത്തികൾക്ക് വഖഫ് ബോർഡിൽ നിന്നും അനുമതി വാങ്ങേണ്ടതാണ് എന്നാൽ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി യാതൊരു നിയമവും പാലിക്കാതെ 21228798 രൂപയുടെ അനധികൃത നിർമാണപ്രവൃത്തി നടത്തി എന്ന ഓഡിറ്റ് റിപ്പോർട്ടിലെ എട്ടാം പേജിൽ പറയുന്നു.

സീതി സാഹിബ് ഹൈസ്കൂൾ കൺവീനർ കെ മുഹമ്മദ് ബഷീർ ഡിവിഷണൽ ഓഫീസർക്ക് നൽകിയ രാജിക്കത്തിൽ കമ്മിറ്റിയുമായി ആലോചിക്കാതെ ചെയർമാനും സ്കൂൾ മാനേജറും സ്വന്തം ഇഷ്ടത്തിലാണ് കെട്ടിട നിർമാണം നടത്തിയത് എന്നും ആരോപിക്കുന്നുണ്ട്. 2014/ 15 ൽ 69/17/5/14 എന്ന വൗച്ചർ പ്രകാരം മാനേജരുടെ സന്തതസഹചാരിയും അന്നത്തെ താൽക്കാലിക ജീവനക്കാരനുമായ അഷ്റഫ് എന്നയാളുടെ പേരിൽ 1,50,0000 രൂപ വൗച്ചർ എഴുതി ക്യാഷ് ആയി തട്ടിയെടുത്തു എന്ന് റിപ്പോർട്ടിലെ പതിനാറാം പേജിൽ പറയുന്നു.

95 ഇനങ്ങളിലായി 1210000 രൂപ സ്ഥാപനങ്ങളുടെ വില നൽകാതെ തുണ്ട് കടലാസിൽ എഴുതി അനധികൃതമായി പിൻവലിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആണല്ലോ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ ഭരണസമിതിയുടെ എട്ടുവർഷത്തെ കാലയളവിൽ നടന്ന സ്കൂൾ കമ്മിറ്റിയുടെ മിനുട്സിൽ വെള്ളക്കടലാസിൽ യോഗതീരുമാനങ്ങൾ എഴുതി ഓടിക്കുകയാണ് ചെയ്തത്.

പൊതുരംഗത്തെ കാലങ്ങളായി പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ആണ് ഒരു വിദ്യാലയത്തിന് മിനുട്സ് ബുക്കിൽ അലംബാവ പൂർവ്വം കൈകാര്യം ചെയ്തത്. ആയതുകൊണ്ട് ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിച്ച തളിപ്പറമ്പ് മഹല്ലിന് നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപ വിദ്യാഭ്യാസ കമ്മിറ്റിയിൽ നിന്നും ഈടാക്കി തളിപ്പറമ്പ് മഹല്ലിൽ വന്ന വഖഫ് മുതലകളുടെ നഷ്ടം നികത്തണമെന്നും കേരള വഖഫ് ബോർഡിനോട് അഭ്യർത്ഥിച്ചു.

കുറ്റക്കാർക്കെതിരെ സിവിൽ ക്രിമിനൽ നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. തളിപ്പറമ്പ ജുമാ മസ്ജിദിലെ 78 എക്കറോളം സ്ഥലത്ത് 7 വർഷമായിട്ട് നികുതി വയ്ക്കുന്നില്ല. വഖഫ് സംരക്ഷണ സമിതി നൽകിയ അപേക്ഷയുടെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി നികുതി വയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിലേക്ക് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു തളിപ്പറമ്പ് മഹല്ല് സ്വത്ത് വഖഫ് സംരക്ഷണ സമിതി കേരള വഖഫ് ജുഡീഷ്യറി കമ്മിറ്റിയുടെ മുമ്പാകെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ ജുമാഅത്ത് പള്ളി കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52143/vakhaf-board-thalipparamba)