---
title: "തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍"
english_title: "Defendant arrested for robbing and killing an elderly woman during a robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5211/Defendant-arrested-for"
published_at: "2021-10-14T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6168457f51101_PicsArt_10-14-08.16.53.jpg"
keywords: []
---

# തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

> **Lead Summary:** കണ്ണൂര്‍: തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അസമിലെ വാർപ്പെട്ട എന്ന സ്ഥലത്ത് നിന്ന് പിടിയിലായ പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചു. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

## Article Content

കണ്ണൂര്‍: തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അസമിലെ വാർപ്പെട്ട എന്ന സ്ഥലത്ത് നിന്ന് പിടിയിലായ പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചു. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് പ്രതികള്‍ നേരത്തെ മനസിലാക്കിയിരുന്നു. വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടാതായതോടെ വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.കണ്ണൂർ അസി.കമ്മീഷണർ പി.പി സദാനന്ദൻ്റെ നേതൃത്വത്തിൽ ടൗൺ സി.ഐ ശ്രീജിത്ത് കൊടെരി, എസ് ഐമാരായ ബിജു പ്രകാശ്, അനീഷ്, ഹാരിസ്, ഉണ്ണികൃഷ്ണൻ, യോഗേഷ്, എ.എസ്.ഐമാരായ രഞ്ചിത്ത്, അജയൻ, സജിത്ത്, ബാബുപ്രസാദ്, നാസർ, ചക്കരക്കൽ സ്റ്റേഷനിലെ അഡീ.എസ്.ഐ.രാജീവൻ എന്നിവരടങ്ങുന്ന 20 അംഗ സംഘം ആഴ്ച്ചകളോളം നടത്തിയ പരിശ്രമത്തിൻ്റെയും ശാസ്ത്രീയ അന്വേഷണത്തിൻ്റെയും ഫലമായാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5211/Defendant-arrested-for)