---
title: "പയ്യന്നൂർ കോളേജിൽ നടന്ന കെഎസ്‌യു എസ്എഫ്ഐ സംഘർഷത്തിൽ എട്ട് പേർക്കെതിരെ കേസ്"
english_title: "payyannur college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52105/payyannur-college"
published_at: "2022-06-30T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7a31397bd_download.jpg"
keywords: []
---

# പയ്യന്നൂർ കോളേജിൽ നടന്ന കെഎസ്‌യു എസ്എഫ്ഐ സംഘർഷത്തിൽ എട്ട് പേർക്കെതിരെ കേസ്

> **Lead Summary:** പയ്യന്നൂര്‍ കോളേജില്‍ നടന്ന കെ.എസ്.യു.-എസ് എഫ്.ഐ. സംഘർഷത്തിൽ പരിക്കേറ്റ ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ എട്ട് പേർക്കെതിരെപയ്യന്നൂർ പോലീസ് കേസെടുത്തു.

## Article Content

പയ്യന്നൂര്‍ കോളേജില്‍ നടന്ന കെ.എസ്.യു.-എസ് എഫ്.ഐ. സംഘർഷത്തിൽ പരിക്കേറ്റ ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ എട്ട് പേർക്കെതിരെപയ്യന്നൂർ പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കോളേജ് പരിസരത്തുണ്ടായ സംഘര്‍ഷത്തിൽ ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അലന്‍ വില്‍സണ്‍, അഭിജിത്ത്, സൗരവ്, ആദര്‍ശ്, ഗോപികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കെഎസ് യു പ്രവര്‍ത്തകരായ ആരോമല്‍, മുഹമ്മദ്, അബ്ദുള്ള എന്നിവര്‍ക്കുമെതിരെയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് തിരിച്ചുപോവുകയായിരുന്ന തന്നെ തടഞ്ഞു നിര്‍ത്തി എസ്എഫ്ഐക്കാര്‍ കൈകൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന ആരോമലിന്റെ പരാതിയിലാണ് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

അതേ സമയംആരോമൽഇരുമ്പു പഞ്ച് കൊണ്ട് അലൻ വിത്സനെയും കൂടെയുണ്ടായിരുന്ന സൗരവിനേയും ആക്രമിച്ചതായുള്ള അലന്‍ വില്‍സന്റെ പരാതിയിലാണ് മൂന്ന് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെപയ്യന്നൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52105/payyannur-college)