---
title: "ഒരു കിലോ കഞ്ചാവും എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിൽ"
english_title: "kanjav case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52101/kanjav-case"
published_at: "2022-06-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd7734e49ef_news-card.jpg"
keywords: []
---

# ഒരു കിലോ കഞ്ചാവും എം ഡി എം എയുമായി പരിയാരം സ്വദേശി പിടിയിൽ

> **Lead Summary:** ബൈക്കിൽ കടത്തുകയായിരുന്നഒരു കിലോകഞ്ചാവും രണ്ട് ഗ്രാമം എം.ഡി.എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.പരിയാരം ചന്തപ്പുരയിലെ സാജിദ് സഹ ദിയാസ്യെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്.

## Article Content

ബൈക്കിൽ കടത്തുകയായിരുന്നഒരു കിലോകഞ്ചാവും രണ്ട് ഗ്രാമം എം.ഡി.എം എ യുമായി യുവാവിനെ പോലീസ് പിടികൂടി.പരിയാരം ചന്തപ്പുരയിലെ സാജിദ് സഹ ദിയാസ്യെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്.

ഇന്ന് രാവിലെ കണ്ണൂർ ജെ.എസ്.പോൾ ജംഗ്ഷനിൽ രാജീവ് ഗാന്ധിറോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവും എംഡി എം എ യുമായി പിടിയിലായത്.

തുടർന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ താമസിക്കുന്ന സമീപത്തെ കെട്ടിടത്തിലെ മുറിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ഇലകളും, കഞ്ചാവ് പൂക്കളും ചില്ലറ വില്പനക്കായി ഉപയോഗിക്കുന്ന തൂക്കുന്ന മെഷീനും കണ്ടെത്തി.

വാഹന പരിശോധനയിൽ എസ്.ഐ. അരുൾ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അബ്ദുൾ നാസർ, മനീഷ് എന്നിവരും ഉണ്ടായിരുന്നു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52101/kanjav-case)