---
title: "ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട്ടു കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു"
english_title: "House well collapsed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52049/house-well-collapsed"
published_at: "2022-06-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd529d29e42_vac.jpg"
keywords: []
---

# ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട്ടു കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു

> **Lead Summary:** **ചെ​റു​പു​ഴ:** ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട്ടു കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​ളി​ങ്ങോ​ത്തെ മൊ​യി​ലാ​ക്കി​രി​യ​ത്ത് ജാ​ഫ​റി​ന്റെ വീ​ട്ടു​കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

## Article Content

**ചെ​റു​പു​ഴ:** ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട്ടു കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​ളി​ങ്ങോ​ത്തെ മൊ​യി​ലാ​ക്കി​രി​യ​ത്ത് ജാ​ഫ​റി​ന്റെ വീ​ട്ടു​കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ര്‍ പൂ​ര്‍ണ​മാ​യും ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. വെ​ള്ള​മെ​ടു​ക്കു​ന്ന മോ​ട്ടോ​റും പൈ​പ്പു​ക​ളും കി​ണ​റി​ല​ക​പ്പെ​ട്ടു. വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള​താ​ണ് കി​ണ​ര്‍. കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തോ​ടെ വീ​ടും അ​പ​ക​ട​സ്ഥി​തി​യി​ലാ​യി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52049/house-well-collapsed)