---
title: "മുംബൈ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും"
english_title: "mumbai helicopter crash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51925/mumbai-helicopter-crash"
published_at: "2022-06-29T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc62c857e65_vac.jpg"
keywords: []
---

# മുംബൈ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

> **Lead Summary:** **കണ്ണൂർ: **മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജു ഫ്രാൻസിസാണ് മരിച്ചത്.

## Article Content

**കണ്ണൂർ: **മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജു ഫ്രാൻസിസാണ് മരിച്ചത്.

ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സഞ്ജു. എണ്ണ-പ്രകൃതി വാതക കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു. 

ചൊവ്വാഴ്‌ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗർകിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ ഹെലികോപ്‌റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51925/mumbai-helicopter-crash)