---
title: "ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍ വി​ള്ള​ല്‍"
english_title: "earth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51924/earth"
published_at: "2022-06-29T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc623ddefbe_vac.jpg"
keywords: []
---

# ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍ വി​ള്ള​ല്‍

> **Lead Summary:** ഇ​രി​ട്ടി ജ​ബ്ബാ​ര്‍​ക്ക​ട​വ് എ​രു​മ​ത്ത​ട​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍ വി​ള്ള​ല്‍.ഇ​രി​ട്ടി ത​ഹ​സി​ര്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

## Article Content

ഇ​രി​ട്ടി ജ​ബ്ബാ​ര്‍​ക്ക​ട​വ് എ​രു​മ​ത്ത​ട​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍ വി​ള്ള​ല്‍.ഇ​രി​ട്ടി ത​ഹ​സി​ര്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ട​ന്‍ ത​ന്നെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വൈ​കു​ണ്ഠ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​രി​ട്ടി പോ​ലീ​സും ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ സി.​വി. പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

10 മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ട​ത്. മു​മ്ബ് ഈ ​സ്ഥ​ലം താ​ഴ്ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു. ഇ​വി​ടെ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത​പ്പോ​ള്‍ മ​ണ്ണി​ല്‍ വെ​ള്ളം ഇ​റ​ങ്ങി വി​ള്ള​ല്‍ സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ത് സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ സി.​വി. പ്ര​കാ​ശ​ന്‍ പ​റ​ഞ്ഞു. ഇ​ത് നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ വേ​ണ്ട മു​ന്‍​ക​തു​ത​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ ഉ​ണ്ടാ​യ വി​ള്ള​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ ബാ​ധി​ക്കി​ല്ല. സം​ഭ​വം അ​റി​ഞ്ഞ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51924/earth)