---
title: "മരുന്നും ഭക്ഷണവും കിട്ടാതെ  വയോധിക  മരിച്ചതിൽ സര്‍ക്കാര്‍ മറുപടി പറയണം; അബ്ദുള്‍ ഖരീം ചേലേരി"
english_title: "abdul kareem cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51920/abdul-kareem-cheleri"
published_at: "2022-06-29T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc5ff1ae805_vac.jpg"
keywords: []
---

# മരുന്നും ഭക്ഷണവും കിട്ടാതെ  വയോധിക  മരിച്ചതിൽ സര്‍ക്കാര്‍ മറുപടി പറയണം; അബ്ദുള്‍ ഖരീം ചേലേരി

> **Lead Summary:** **പുതിയതെരു:** ഒരു പരിഷ്കൃത രാജ്യത്തെ ജനങ്ങൾക്കാകമാനം അപമാനകരവും മാനക്കേടുനടാക്കുന്ന സംഭവമാണ് ചിറക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ പട്ടിണി മരണമെന്ന് മുസ്ലീം ലീഗ് ജില്ലാ സിക്രട്ടറി അബ്ദുള്‍ ഖരീം ചേലേരി പറഞ്ഞു.

## Article Content

**പുതിയതെരു:** ഒരു പരിഷ്കൃത രാജ്യത്തെ ജനങ്ങൾക്കാകമാനം അപമാനകരവും മാനക്കേടുനടാക്കുന്ന സംഭവമാണ് ചിറക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ പട്ടിണി മരണമെന്ന് മുസ്ലീം ലീഗ് ജില്ലാ സിക്രട്ടറി അബ്ദുള്‍ ഖരീം ചേലേരി പറഞ്ഞു.

ചിറക്കൽ പഞ്ചായത്ത് പടിക്കലിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തോറും പാലിയേറ്റീവ് കേയർ സംവിധാനം നിലനിൽക്കുന്നുണ്ടെങ്കിലും ഈ പഞ്ചായത്തിൽ മരുന്നും ഭക്ഷണവും മറ്റ് പരിരക്ഷയും ലഭിക്കാതെ ഒരു 85 വയസ്സു കഴിഞ്ഞ റിട്ടയേർഡ് അധ്യാപിക മരിച്ചതിൽ പഞ്ചായത്ത് ഭരണ സമിതിയും സര്‍ക്കാരും പ്രഭുധ കേരളത്തോട് മറുപടി പറഞ്ഞേ തീരൂ.

ഇനിയും ഇത്തരം സംഭവങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവും നൽകുന്നതില്‍ ആരോഗ്യ വകുപ്പിൻ്റെ ഇത്തരം കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും അദ്ദേഹം കുട്ടി ച്ചേര്‍ത്തു.

നാലുദിവസത്തിലധികം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുകയും തുടർന്ന് ആരോരും കാണാതെ വീടിനകത്ത് മൃതദേഹം ജീർണ്ണിച്ചു കിടക്കാനിടയായതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

പരിപാടിയില്‍ ചിറക്കല്‍ പഞ്ചായത്ത് യു.ഡി.എഫ്. ചേരമാന്‍ വി. മഹമൂദ് അധ്യാക്ഷനായി. യു.ഡി.എഫ് കണ്‍ വീനര്‍ സിദ്ദിഖ് പുന്നക്കൽ ഡി.സി.സി. ജനറല്‍ സിക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി.ഹാരീസ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങില്യവര്‍ സംസാരിച്ചു.

ചിറക്കല്‍ പഞ്ചായത്ത് അംഗങ്ങളായ പി.വി. സിന്ധു , സുജീറ എസ്സ്., .യം. സുരേന്ദ്രൻ, അസ്നാഫ്, യു. ഹംസ ഹാജി, ജലാലുദ്ദീൻ, ടി കെ.ബാബു, പാറയിൽ ശ്രീമതി, ഡോളിമ രാജീവൻ. എ. എന്നിവര്‍ ധർണക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51920/abdul-kareem-cheleri)