---
title: "കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ്"
english_title: "kuttikkol bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51900/kuttikkol-bus-accident"
published_at: "2022-06-29T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc3b81b77dc_vac.jpg"
keywords: []
---

# കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ്

> **Lead Summary:**  കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് ബസിനടിയിൽ കുടുങ്ങി മരിച്ചത് .

## Article Content

 കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് ബസിനടിയിൽ കുടുങ്ങി മരിച്ചത് .

തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51900/kuttikkol-bus-accident)