---
title: "ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചിട്ട് 10 ദിവസം: യാത്രക്കാർ ദുരിതത്തിൽ"
english_title: "irinavu railway gate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51846/irinavu-railway-gate"
published_at: "2022-06-29T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc0dc83e528_vac.jpg"
keywords: []
---

# ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചിട്ട് 10 ദിവസം: യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **കല്യാശ്ശേരി :** കല്യാശ്ശേരി പഞ്ചായത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചിട്ട് 10 ദിവസം പിന്നിട്ടു. ആദ്യം ഒരാഴ്ചമാത്രം അടച്ചിട്ട് അറ്റകുറ്റപ്പണിയും പാളം ബലപ്പെടുത്തലും നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

## Article Content

**കല്യാശ്ശേരി :** കല്യാശ്ശേരി പഞ്ചായത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചിട്ട് 10 ദിവസം പിന്നിട്ടു. ആദ്യം ഒരാഴ്ചമാത്രം അടച്ചിട്ട് അറ്റകുറ്റപ്പണിയും പാളം ബലപ്പെടുത്തലും നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

എന്നാൽ, വീണ്ടും ഒരാഴ്ചകൂടി നീട്ടിയതോടെയാണ് ജനം വലിയ ദുരിതത്തിലായത്. ജൂൺ 19-ന് അടച്ച ഗേറ്റ് 27-ന് തുറക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. അത് വീണ്ടും ജൂലായ് രണ്ടുവരെയാണ് ഇപ്പോൾ നീട്ടിയത്.

പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിലേക്ക് തളിപ്പറമ്പ്, ആന്തൂർ, കല്യാശ്ശേരി പ്രദേശത്തുള്ളവർക്ക് ഇരിണാവ് ഗേറ്റ് വഴി ഏറ്റവും എളപ്പത്തിൽ എത്തിച്ചേരാനാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51846/irinavu-railway-gate)