---
title: "തളിപ്പറമ്പ് ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ"
english_title: "zebra line "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51795/zebra-line"
published_at: "2022-06-29T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbe6d42ae6e_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ

> **Lead Summary:** തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിൽ ഉൾപ്പെടെയുള്ള സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങളായി. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെ.

## Article Content

തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിൽ ഉൾപ്പെടെയുള്ള സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങളായി. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെ.

നിരന്തരം വാഹനങ്ങൾ ചീറിപ്പായുന്ന ജില്ലയിലെ വലിയ നഗരങ്ങളിലൊന്നായ തളിപ്പറമ്പ് നഗരത്തിലെ ഈ അവസ്ഥ അധികാരികളുടെ കണ്ണിൽ പെടാത്തതോ അതോ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതോ. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് റോഡ് മുറിച്ചു കടക്കാൻ പാട് പെടുന്നത്.

പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാതത്തിനാൽ അപകട സാധ്യത വളരെ കൂടുതലാണ് ഇവിടെ. നാഷണൽ ജംഗ്ഷനിലും മുത്തേടത് സ്കൂളിന്റെ സമീപത്തും സീബ്ര ലൈനുകൾ മാഞ്ഞിരിക്കുകയാണ്.

അതിനാൽ തന്നെ അപകടങ്ങൾ പതിയിരിക്കുന്ന ഇവിടങ്ങളിൽ ഇതിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെയും സമീപവാസികളുടെയും വ്യാപാരികളുടെയും ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51795/zebra-line)