---
title: "മയ്യിലിൽ കനാലിൽ വീണു മരിച്ചയാൾക്കെതിരെ പൊലീസ് കുറ്റപത്രം, പിഴയടക്കാൻ നോട്ടീസും, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി"
english_title: "Family files complaint to CM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51783/family-files-complaint-to-cm"
published_at: "2022-06-29T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbdd25c0b91_download.jpg"
keywords: []
---

# മയ്യിലിൽ കനാലിൽ വീണു മരിച്ചയാൾക്കെതിരെ പൊലീസ് കുറ്റപത്രം, പിഴയടക്കാൻ നോട്ടീസും, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

> **Lead Summary:** **മയ്യിൽ: **വാഹനാപകടത്തിൽ മരിച്ചയാൾക്ക് എതിരെ പൊലീസ് കുറ്റപത്രം. കൈവരിയില്ലാത്ത റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ പേരിലാണ് കുറ്റപത്രം. ഇതിനൊപ്പം കോടതിയിൽ നിന്ന് പിഴയടയ്ക്കാൻ നോട്ടീസും കുടുംബത്തിന് നൽകി.

## Article Content

**മയ്യിൽ: **വാഹനാപകടത്തിൽ മരിച്ചയാൾക്ക് എതിരെ പൊലീസ് കുറ്റപത്രം. കൈവരിയില്ലാത്ത റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ പേരിലാണ് കുറ്റപത്രം. ഇതിനൊപ്പം കോടതിയിൽ നിന്ന് പിഴയടയ്ക്കാൻ നോട്ടീസും കുടുംബത്തിന് നൽകി.

കൊളച്ചേരി കാവുംചാൽ കനാൽ റോഡിൽ മാർച്ച് എട്ടിന് അപകടമുണ്ടായത്. സി ഒ ഭാസ്കരൻ എന്നയാളാണ് മരിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 279-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

അശ്രദ്ധമായി വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായത് ആണ് കുറ്റം. 

അസ്വാഭാവിക മരണമായാണ് മയ്യിൽ പൊലീസ് കേസിനെ പരി​ഗണിച്ചിരുന്നത്.

എന്നാൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതെ കേസവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം എന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നിലെ കാരണം അതാണെന്നും കാണിച്ച് ഭാസ്കരന്റെ ഭാര്യ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51783/family-files-complaint-to-cm)