---
title: "മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു"
english_title: "father and son died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51778/father-and-son-died"
published_at: "2022-06-29T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbd8c94c3e7_vac.jpg"
keywords: []
---

# മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂര്‍: **ഏച്ചൂർ പന്നിയോട്ട് കുളത്തിൽ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി , മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: **ഏച്ചൂർ പന്നിയോട്ട് കുളത്തിൽ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി , മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.

ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഷാജി. മകന് തുടര്‍പഠനത്തിന് നീന്തര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, നീന്തല്‍ പഠിക്കാനാണ് ഇവര്‍ കുളത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51778/father-and-son-died)