---
title: "എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ കൂറ്റൻ റാലി"
english_title: "ldf rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51721/ldf-rally"
published_at: "2022-06-28T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb20e51dd7f_vac.jpg"
keywords: []
---

# എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ കൂറ്റൻ റാലി

> **Lead Summary:** **കണ്ണൂർ:** കേരളത്തെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ് – ബിജെപി – എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ കൂറ്റൻ റാലി. മഴയെ വക വെക്കാതെ പതിനായിരങ്ങളാണ് കലക്‌ട്രേറ്റ് മൈതാനിയിൽ നടന്ന റാലിയിൽ പങ്കെടുത്തത്.

## Article Content

**കണ്ണൂർ:** കേരളത്തെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ് – ബിജെപി – എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ കൂറ്റൻ റാലി. മഴയെ വക വെക്കാതെ പതിനായിരങ്ങളാണ് കലക്‌ട്രേറ്റ് മൈതാനിയിൽ നടന്ന റാലിയിൽ പങ്കെടുത്തത്.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യയ്തു. ഏത് ഏജൻസി അന്വേഷണം നടത്തിയാലും സിപിഎമ്മിന് പേടിക്കേണ്ട കാര്യമില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഇടതു മുന്നണിക്കെതിരെയുള്ള അപവാദദങ്ങളൊക്കെ കഴിഞ്ഞ നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തള്ളിയതാണ്.

സംസ്ഥാനത്ത് വികസനം മുരടിപ്പിക്കാൻ കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഐസക് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.

എൽ.ഡി.എഫ് നേതാക്കളായ വി ചാമുണ്ണി, ജോയിസ് പുത്തൻപുര, അഡ്വ. പി എം സുരേഷ്ബാബു, പി പി ദിവാകരൻ, വി കെ കുഞ്ഞിരാമൻ, ഇ പി ആർ വേശാല, കാസിം ഇരിക്കൂർ, അഡ്വ എ ജെ ജോസഫ്, ജോസ് ചെമ്പേരി, ഹംസ പുല്ലാട്ടിൽ, സി വത്സലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51721/ldf-rally)