---
title: "കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നോക്കിനിന്ന 11 പൊലീസുകാർക്കെതിരെ നടപടി"
english_title: "action against policers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51691/action-against-policers"
published_at: "2022-06-28T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baf5f0b3ed5_vac.jpg"
keywords: []
---

# കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നോക്കിനിന്ന 11 പൊലീസുകാർക്കെതിരെ നടപടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി.

ചക്കരക്കല്ല് എസ്.ഐ കെ.കെ. വിനോദ് കുമാർ, ടൗൺ എ.എസ്.​ഐ ജയദേവൻ അടക്കം 11 ​ഉദ്യോഗസ്ഥർക്കാണ് കണ്ണൂർ എ.സി.പി നോട്ടീസ് നൽകിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലിന് എ.സി.പിക്ക് മുമ്പാകെ ഓർഡർലി മാർച്ച് നടത്തണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമത്തിന് പിന്നാലെ ഈ മാസം 25 ന് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഇടപെടാതെയും പ്രവർത്തകരെ അറസ്റ്റുചെയ്യാതെയും നിഷ്ക്രിയരായി നോക്കിനിന്നതായി ദൃശ്യങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

വളപട്ടണം, എടക്കാട്, കണ്ണൂർ ടൗൺ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സി.പി.ഒമാർ അടക്കമുള്ളവർക്കാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51691/action-against-policers)