---
title: "ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം"
english_title: "Robbery at the temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51686/robbery-at-the-temple"
published_at: "2022-06-28T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baee5606250_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം

> **Lead Summary:** **മയ്യിൽ :** കോട്ടയാട് ചെക്കിക്കുന്നിൽ തായി പരദേവത സാമ്പ്രദായിക ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിയ ഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടത്.

## Article Content

**മയ്യിൽ :** കോട്ടയാട് ചെക്കിക്കുന്നിൽ തായി പരദേവത സാമ്പ്രദായിക ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിയ ഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടത്.

പ്രധാന ക്ഷേത്രത്തിന്റെ സോപാനത്തിന് അരികിലായുള്ള വലിയ ഭണ്ഡാരവും ഉപക്ഷേത്രങ്ങളായ ഭൈരവാദി പഞ്ചമൂർത്തികളുടെ രണ്ട് ഭണ്ഡാരങ്ങളുമാണ് തകർത്തിട്ടുള്ളത്.

ക്ഷേത്രം പ്രസിഡണ്ട് വി.പി ഷാജിമോൻ, സെക്രട്ടറി കെ സുരേഷ് എന്നിവർ മയ്യിൽ പോലീസിൽ പരാതി നൽകി. എസ്.ഐ കെസുരേഷും സംഘവും സ്ഥലം പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51686/robbery-at-the-temple)