---
title: "മലയോര മേഖലയില്‍ നേരിയ ഭൂചലനം"
english_title: "Light earthquake"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51679/light-earthquake"
published_at: "2022-06-28T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baeae60cb10_vac.jpg"
keywords: []
---

# മലയോര മേഖലയില്‍ നേരിയ ഭൂചലനം

> **Lead Summary:** **ചെറുപുഴ : **മലയോരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7.50ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

## Article Content

**ചെറുപുഴ : **മലയോരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7.50ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഈ സമയത്ത് ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായും വീടുകളിലെ ചെറിയ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും അനക്കമുണ്ടായതായും കാലിലൂടെ വൈദ്യുത പ്രവാഹം പോലെ തരിപ്പുണ്ടായതായും നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെ 7.50ഓടെയാണ് കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ഈ സമയത്ത് ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായും വീടുകളിലെ ചെറിയ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും അനക്കമുണ്ടായതായും കാലിലൂടെ വൈദ്യുത പ്രവാഹം പോലെ തരിപ്പുണ്ടായതായും നാട്ടുകാർ പറഞ്ഞു.

നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51679/light-earthquake)