---
title: "പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രലോഭപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി"
english_title: "arrested in pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51620/arrested-in-pocso-case"
published_at: "2022-06-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baafa14baef_news-card.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രലോഭപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ തളിപ്പറമ്പ് പോലീസ് പിടികൂടി

> **Lead Summary:** പത്താംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പത്താംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

25 ന് ശനിയാഴ്ചയാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്നുമുതൽ തന്നെ അന്വേഷണം ഊർജിതം ആയിരുന്നു. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ജിതീഷിനൊപ്പം പോകുകയായിരുന്നു. പോലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂരു വഴി ബംഗളൂരുവില്‍ എത്തിയിരുന്നു.

അവിടെവെച്ചാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51620/arrested-in-pocso-case)