---
title: "സീതി സാഹിബ് സ്കൂളിന്റെ വഖഫ് ബോർഡ് ഓഡിറ്റ് പൂർത്തിയായി: പികെ സുബൈറിനെതിരെ ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താനാകാതെ ഓഡിറ്റ് റിപ്പോർട്ട്"
english_title: "audit in seethi sahib school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51614/audit-in-seethi-sahib-school"
published_at: "2022-06-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62baacdc5dc1f_Untitled-2_web.jpg"
keywords: []
---

# സീതി സാഹിബ് സ്കൂളിന്റെ വഖഫ് ബോർഡ് ഓഡിറ്റ് പൂർത്തിയായി: പികെ സുബൈറിനെതിരെ ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താനാകാതെ ഓഡിറ്റ് റിപ്പോർട്ട്

> **Lead Summary:** സീതി സാഹിബ്‌ സ്കൂൾ നടത്തിപ്പിൽ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സി പി എമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചതിനെ തുടർന്ന് കേരള വഖഫ് ബോർഡ്‌ നടത്തിയ സ്കൂൾ കണക്കിന്റെ വിശദപരിശോധനയിലും സാമ്പത്തിക അഴിമതി കണ്ടെത്താൻ കഴിയാതെ ഓഡിറ്റ് റിപോർട്ട്.

## Article Content

സീതി സാഹിബ്‌ സ്കൂൾ നടത്തിപ്പിൽ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സി പി എമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചതിനെ തുടർന്ന് കേരള വഖഫ് ബോർഡ്‌ നടത്തിയ സ്കൂൾ കണക്കിന്റെ വിശദപരിശോധനയിലും സാമ്പത്തിക അഴിമതി കണ്ടെത്താൻ കഴിയാതെ ഓഡിറ്റ് റിപോർട്ട്.

ഇതിന് മുമ്പ് വഖഫ് ഉദ്യോഗസ്ഥർ നടത്തിയ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്തിയിരുന്നില്ല. 2013 മുതൽ 2021 വരെയുള്ള കാലയളവിലെ എട്ടു വർഷത്തെ വരവ് ചെലവ് കണക്ക് വഖഫ് ബോർഡ് നിയോഗിച്ച എം പാനൽ ഓഡിറ്റർ ഇകെ കരുണാകരനാണ് മാസങ്ങൾ നീണ്ട പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസർക്ക് സമർപ്പിച്ചത്.

സാധാരണ ഏതൊരു ഓഡിറ്റ് ലും പരാമർശിക്കാൻ ഉള്ള സാമ്പത്തിക പോരായ്മകളും നിർദ്ദേശങ്ങളും അല്ലാതെ എന്തെങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നതായോ അഴിമതി നടന്നതായോ പണം നഷ്ടപ്പെട്ടതായോ റിപ്പോർട്ടിൽ പരാമർശമില്ല.

ഇല്ലാ കഥകളും അസത്യ പ്രചാരണവും നടത്തി ഒരു വിദ്യാലയത്തെ തകർക്കാൻ ശ്രമിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഓഡിറ്റ് റിപ്പോർട്ട് എന്ന് സ്കൂൾ മാനേജർ പി കെ സുബൈർ പറഞ്ഞു.

മുമ്പ് പല രീതിയിലുള്ള സാമ്പത്തിക തിരിമറികൾ ആരോപിക്കപ്പെട്ട തളിപ്പറമ്പിലെ ചില നാമമാത്ര സഖാക്കൾ സീതി സാഹിബിനെ തകർക്കുന്നതിനു വേണ്ടി ചില തൽപ്പരകക്ഷികളുടെ ക്വട്ടേഷൻ ഏറ്റെടുത്തു നടത്തുന്ന പ്രചരണത്തിന്റെ പിന്നാമ്പുറങ്ങൾ പാർട്ടി അന്വേഷിക്കണമെന്നും പികെ സുബൈർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51614/audit-in-seethi-sahib-school)