---
title: "കോവിഡ് വർധന: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി"
english_title: "mask is mandatory in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51587/mask-is-mandatory-in-kerala"
published_at: "2022-06-28T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba940215dc2_vac.jpg"
keywords: []
---

# കോവിഡ് വർധന: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് വീണ്ടും പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി. ഒത്തുചേരലുകൾ, യാത്രകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് കർശനമായി ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയും ഈടാക്കും.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് വീണ്ടും പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി. ഒത്തുചേരലുകൾ, യാത്രകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് കർശനമായി ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയും ഈടാക്കും.

അയൽ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ തീരുമാനം. കൊവിഡ് കേസുകൾ കുറഞ്ഞതോടെ കേന്ദ്ര നിർദ്ദേശം പാലിച്ച് കേരളവും നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.

എന്നാൽ മാസക് പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നില്ല. മറ്റു സംസ്ഥാനങ്ങൾ മാസ‌്ക് മാറ്റി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51587/mask-is-mandatory-in-kerala)