---
title: "പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു"
english_title: "fell from the roof of the building and died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51580/fell-from-the-roof-of-the-building-and-died"
published_at: "2022-06-28T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba8b9aedf30_Untitled-2_web.jpg"
keywords: []
---

# പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു . കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയിൽ മോഹനൻ ആണ് മരിച്ചത് . ഇന്നലെ വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത് .

## Article Content

പ്ലംബിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു . കല്യാശ്ശേരി പാറപ്പുറം സ്വദേശി പുതിയപുരയിൽ മോഹനൻ ആണ് മരിച്ചത് . ഇന്നലെ വൈകുന്നേരം അഞ്ചാം പീടികയിലെ ചിത്ര ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത് .

അപകടം നടന്നയുടൻ ബക്കളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

ഭാര്യ : രഞ്ജിനി. സഹോദരങ്ങൾ : ശോഭന ( മാടായി ) , ജനാർദനൻ ( അയ്യോത്ത് ) , ഗൗരി ( വെള്ളിക്കീൽ ) , ശ്രീജ ( ചെറുവത്തൂർ ) , കവിത ( പുന്നച്ചേരി ) , ശ്രീജേഷ് ( മടക്കര ) മൃതദേഹം 12.30 – ന് അയ്യോത്ത് പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകു രണ്ടിന് കെ . കണ്ണപുരം പൊതുശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51580/fell-from-the-roof-of-the-building-and-died)