---
title: "മസ്കറ്റ് കെ.എം.സി.സിയുടെ ചികിത്സാ സഹായം മുക്കോല വാർഡ് കമ്മിറ്റിക്ക് കൈമാറി"
english_title: "financial help by muscat kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51570/financial-help-by-muscat-kmcc"
published_at: "2022-06-28T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba7bd230b5c_vac.jpg"
keywords: []
---

# മസ്കറ്റ് കെ.എം.സി.സിയുടെ ചികിത്സാ സഹായം മുക്കോല വാർഡ് കമ്മിറ്റിക്ക് കൈമാറി

> **Lead Summary:** **തളിപ്പറമ്പ: **ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള മുക്കോല സ്വദേശിക്കുള്ള ചികിത്സാ സഹായ ഫണ്ട് മസ്കറ്റ് കെ.എം.സി.സി.തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി മുക്കോല വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.

## Article Content

**തളിപ്പറമ്പ: **ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള മുക്കോല സ്വദേശിക്കുള്ള ചികിത്സാ സഹായ ഫണ്ട് മസ്കറ്റ് കെ.എം.സി.സി.തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി മുക്കോല വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.

വാർഡ് പ്രസിഡൻ്റ് മാടാളൻ ഹസ്സൻ മസ്കറ്റ് കെഎംസിസി മുനിസിപ്പൽ മെമ്പർ കെ.നൗഷാദി ൽ നിന്നും ഏറ്റുവാങ്ങി.

പരിപാടിയിൽ മസ്കറ്റ് കെഎംസിസി മുനിസിപ്പൽ ട്രഷറർ കായക്കൂൽ മുഹമ്മദ്കുഞ്ഞി വൈസ് പ്രസിഡൻ്റുമാരായ കപ്പിളി മുഹമ്മദ് കുഞ്ഞി, ഗഫൂർ ഹാജി മെമ്പർമാരായ കെ.നൗഷാദ്, സി.ഹാരിസ്, മലിക്കൻ ഇസ്മായിൽ, കെ.വി.ഹൈദർ മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് ഓലിയൻ ജാഫർ വാർഡ് ജനറൽ സെക്രട്ടറി സഹദ് മലിക്കൻ ശാഖ യൂത്ത് ലീഗ് പ്രസിഡൻ്റ് ഷബീർ മുക്കോല എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51570/financial-help-by-muscat-kmcc)