---
title: "ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു"
english_title: "mazhavil club lounching"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51569/mazhavil-club-lounching"
published_at: "2022-06-28T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba7a2415f73_vac.jpg"
keywords: []
---

# ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപറമ്പ്:** ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു. മഴവിൽ ക്ലബ് ഹൗസ് ലോഞ്ചിംഗിന് എസ് എസ് എഫ് കണ്ണൂർ ജില്ല മഴവിൽ സെക്രട്ടറി സക്കരിയ ഒ സി മംഗര നേതൃത്വം നൽകി.

## Article Content

**തളിപറമ്പ്:** ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു. മഴവിൽ ക്ലബ് ഹൗസ് ലോഞ്ചിംഗിന് എസ് എസ് എഫ് കണ്ണൂർ ജില്ല മഴവിൽ സെക്രട്ടറി സക്കരിയ ഒ സി മംഗര നേതൃത്വം നൽകി.

മൂല്യമുള്ളൊരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് ക്രിയാത്മക പഠനാനുബന്ധ പ്രവർത്തനങ്ങൾ കരുതി വെക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പുതിയ ഭാരവാഹികളെ സ്വദർ മുഅല്ലിം ബദ്റുദ്ദീൻ അമാനി പ്രഖ്യാപിച്ചു.

ക്ലബ്ബ് മെന്റർ ഹുസൈൻ സഖാഫി ഉദ്ബോധനം നടത്തി. ശംസുദ്ധീൻ സഖാഫി, ഹബീബുല്ല മൗലവി, ശാക്കിർ ഹുമൈദി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51569/mazhavil-club-lounching)