---
title: " മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി"
english_title: "kurumathoor youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51535/kurumathoor-youth-league"
published_at: "2022-06-27T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9d158e1749_vac.jpg"
keywords: []
---

#  മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി

> **Lead Summary:** വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി ചൊറുക്കള ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി പൊക്കുണ്ട് ടൗണിലേക്ക് പ്രതിഷേധം തീർത്തു.

## Article Content

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൂട്ട് പ്രതിഷേധം നടത്തി ചൊറുക്കള ടൗണിൽ നിന്നും പ്രതിഷേധ പ്രകടനവുമായി പൊക്കുണ്ട് ടൗണിലേക്ക് പ്രതിഷേധം തീർത്തു.

യൂത്ത് ലീഗ് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സഈദ് പന്നിയൂരിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി  തളിപ്പറമ്പ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു .

മുസ്ലിം ലീഗ് കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് ജന: സെക്രട്ടറി അഡ്വ: മുജീബ് റഹ്മാൻ സമര ഭടന്മാരെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻ്റ് അരിഫ് TK, സാമ അബ്ദുള്ള, മണ്ണൻ സുബൈർ,ആരിഫ് NP, മുഹ്സിൻ പൊക്കുണ്ട്,ഷക്കീർ ചൊറുക്കള, ശാഖാ ഭാരവാഹികളായ, ഷരീഫ് ചൊറുക്കള ,മുഹ്സിൻ ചൊറുക്കള, ശംസാദ് പൊക്കുണ്ട്, സാഹിർ ,സജജാദ് K K, ഷിജാൻ M, അസ്ലം Pi ,ശാക്കിർ ,അഷ്ക്കർ ചൊറുക്കള എന്നിവർ സംസാരിച്ചു.

കുറുമാത്തൂർ പഞ്ചായത്ത് ജന:സെക്രട്ടറി ഇസ്മായിൽ മഴൂർ സ്വാഗതവും, ഉമ്മർ താനിക്കുന്ന് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51535/kurumathoor-youth-league)