---
title: "പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം, മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി "
english_title: "The police should treat the people with dignity and issued guidelines issued by the Chief Minister in a circular"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5153/the-police-should-treat-the-people-with-dignity-and-issued-guidelines-issued-by-the-chief-minister-in-a-circular"
published_at: "2021-10-14T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616800211a42e_news-card.jpg"
keywords: []
---

# പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം, മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി 

> **Lead Summary:** **തിരുവനന്തപുരം: **കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്.

## Article Content

**തിരുവനന്തപുരം: **കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്.

സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിർദേശിച്ചതും.

പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം ഇവയാണ് സർക്കുലറിലെ പ്രധാന നിർദേശങ്ങൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5153/the-police-should-treat-the-people-with-dignity-and-issued-guidelines-issued-by-the-chief-minister-in-a-circular)