---
title: "ജയിലിൽ നിന്നിറങ്ങിയയുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി."
english_title: "The young man who was released from jail was found dead after being hit by a train."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5151/the-young-man-who-was-released-from-jail-was-found-dead-after-being-hit-by-a-train"
published_at: "2021-10-14T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167fe1d3a56c_news-card-webwer.jpg"
keywords: []
---

# ജയിലിൽ നിന്നിറങ്ങിയയുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കണ്ണൂർ : **മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് പിടികൂടിയ യുവാവ് പിഴ അടക്കാത്തതിനെ തുടർന്ന് കോടതി ശിക്ഷിച്ചതോടെ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് സംഭവം .

## Article Content

**കണ്ണൂർ : **മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് പിടികൂടിയ യുവാവ് പിഴ അടക്കാത്തതിനെ തുടർന്ന് കോടതി ശിക്ഷിച്ചതോടെ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് സംഭവം .

കാസറഗോഡ് പൊയിനാച്ചി തെക്കീൽ സ്വദേശിമണ്ഡലിപ്പാറ ഹൗസിൽ കെ.പി.മണിയുടെ മകൻ എം.സന്തോഷിനെ (37) യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നു രാവിലെ താവക്കര പന്ന്യാംപാറ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ സ്റ്റേഷൻ പോലീസ് സ്ഥലത്തെത്തി യി രു ന്നു. കണ്ണൂർ സെൻട്രൽജയിലിൽ നിന്ന് ഇന്നലെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ടൗൺ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5151/the-young-man-who-was-released-from-jail-was-found-dead-after-being-hit-by-a-train)