---
title: "മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു"
english_title: "theft in chala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51430/theft-in-chala"
published_at: "2022-06-27T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b96084a08d8_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു

> **Lead Summary:** **കണ്ണൂർ: **ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കവർന്നു. ഞായറാഴ്ച പുലർച്ച ചാല മനയത്തുമൂലയിൽ സാധു പാർക്കിന് സമീപം ദാറുൽ അർബാറിൽ ജലാലുദ്ദീന്റെ വീട്ടിലാണ് സംഭവം.

## Article Content

**കണ്ണൂർ: **ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കവർന്നു. ഞായറാഴ്ച പുലർച്ച ചാല മനയത്തുമൂലയിൽ സാധു പാർക്കിന് സമീപം ദാറുൽ അർബാറിൽ ജലാലുദ്ദീന്റെ വീട്ടിലാണ് സംഭവം.

മുഖംമൂടി ധരിച്ചിരുന്നവരാണ് ബാൽക്കണി വഴി വീട്ടിനുള്ളിലെത്തി മുകളിലെ വാതിൽ കുത്തിത്തുറന്ന് അലമാരകളിൽ സൂക്ഷിച്ച പണം കവർന്നത്. ഒ​ച്ച​കേ​ട്ട് എ​ഴു​ന്നേ​റ്റ സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് അ​ല​മാ​ര​യു​ടെ താ​​ക്കോ​ലും വ​ള​ക​ളും ക​മ്മ​ലും അ​ട​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി.

കു​ഞ്ഞു​ങ്ങ​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​വ​രു​ടെ ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടി​ലു​ള്ള​വ​രും അ​യ​ൽ​വാ​സി​ക​ളും ക​വ​ർ​ച്ച​വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 12 ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും മോ​ഷ​ണം രൂ​ക്ഷ​മാ​ണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51430/theft-in-chala)