---
title: "കണ്ണൂർ - മുംബൈ ഇൻഡിഗോ സർവീസ് അടുത്ത മാസം ആരംഭിക്കും "
english_title: "kannur mumbai indigo service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51352/kannur-mumbai-indigo-service"
published_at: "2022-06-27T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b925b985ff1_vac.jpg"
keywords: []
---

# കണ്ണൂർ - മുംബൈ ഇൻഡിഗോ സർവീസ് അടുത്ത മാസം ആരംഭിക്കും 

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോയുടെ സർവീസ് അടുത്തമാസം തുടങ്ങും. ജൂലായ് ഏഴു മുതൽ ബുക്കിങ് തുടങ്ങും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോയുടെ സർവീസ് അടുത്തമാസം തുടങ്ങും. ജൂലായ് ഏഴു മുതൽ ബുക്കിങ് തുടങ്ങും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

മുംബൈയിൽ നിന്ന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെട്ട് രണ്ടിന് കണ്ണൂരിലെത്തും. 2.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 4.15-ന് മുംബൈയിലെത്തുന്ന വിധത്തിലാണ് സമയക്രമം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ ഫസ്റ്റ് (ഗോ എയർ) എയർലൈൻസ് മുംബൈയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51352/kannur-mumbai-indigo-service)