---
title: "മഴയത്തും വീര്യം ചോരാതെ യൂത്ത് ലീഗ്: പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ചൂട്ട് പ്രതിഷേധം നടത്തി"
english_title: "pariyaram youth league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51351/pariyaram-youth-league"
published_at: "2022-06-27T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b92537c61c8_vac.jpg"
keywords: []
---

# മഴയത്തും വീര്യം ചോരാതെ യൂത്ത് ലീഗ്: പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ചൂട്ട് പ്രതിഷേധം നടത്തി

> **Lead Summary:** **പരിയാരം: **വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് പ്രതിഷേധം നടത്തി.ചൂട്ടുമായി പൊയിലിൽ നിന്നും ആരംഭിച്ച മാർച്ച്‌ ചുടല കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.

## Article Content

**പരിയാരം: **വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് പ്രതിഷേധം നടത്തി.ചൂട്ടുമായി പൊയിലിൽ നിന്നും ആരംഭിച്ച മാർച്ച്‌ ചുടല കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.

പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പി വി അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജന.സെക്രട്ടറി ബഷീർ പൊയിൽ,മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ കരീം മാസ്റ്റർ സംസാരിച്ചു.പഞ്ചായത്ത്‌ യൂത്ത് ലീഗ് ജന.സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങൽ നന്ദി പറഞ്ഞു.

പ്രതിഷേധ ചൂട്ടിൽ യൂത്ത് ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ മുർഷിദ് വായാട്,കെ വി ഷഫീഖ്,അബ്ദുള്ള എം പി,അബ്ദുറഹ്മാൻ തിരുവട്ടൂർ,ശാഖ നേതാക്കളായ ശിഹാബ് സി,ഫായിസ് കെ വി (നോർത്ത് കുപ്പം),ഉമ്മർ എം,അഷറഫ് (ചുടല),അനസ്,ജാബിർ (പൊയിൽ),സഫ്‌വാൻ,ശിഹാബ് (ഇരിങ്ങൽ),ഫഹദ് എം വി (കോരൻപീടിക),ഇക്ബാൽ,ആഷിഖ് (വായാട്),തുഫൈൽ,ശിഹാബ്,ഹാഷിർ (അരിപ്പാമ്പ്ര) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51351/pariyaram-youth-league)