---
title: "വൈദ്യുതി ചാർജ് വർദ്ധന: യൂത്ത് ലീഗ് ഇലക്ട്രിസിറ്റി ഓഫിസിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി"
english_title: "kseb office protests"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51348/kseb-office-protests"
published_at: "2022-06-27T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b921ea49492_vac.jpg"
keywords: []
---

# വൈദ്യുതി ചാർജ് വർദ്ധന: യൂത്ത് ലീഗ് ഇലക്ട്രിസിറ്റി ഓഫിസിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **തളിപ്പറമ്പ: **വൈദ്യുതി ചാർജ് കുത്തനെ കൂട്ടി പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചൂട്ട് കത്തിച്ച് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**തളിപ്പറമ്പ: **വൈദ്യുതി ചാർജ് കുത്തനെ കൂട്ടി പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചൂട്ട് കത്തിച്ച് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡൻറ് കെ.പി.നൗഷാദി ൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് ഓലിയൻ ജാഫർ മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റുമാരായ റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ സി.പി.നൗഫൽ തുടങ്ങിയവർ മാർച്ചിന് നേതൃത്തം നൽകി.

ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി സ്വാഗതവും ട്രഷറർ അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51348/kseb-office-protests)